shine-tom-chacko

ഡാൻസാഫ് പരിശോധനയ്ക്കിടെ മുങ്ങിയ നടൻ ഷൈൻ ടോം ചാക്കോയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. രാവിലെ  പത്തരയ്ക്ക് ഹാജരാകുമെന്ന് എസിപി സി. ജയകുമാര്‍  പറഞ്ഞു . ബുധനാഴ്ച രാത്രി കൊച്ചിയിലെ വേദാന്ത ഹോട്ടലിൽ നിന്ന് രക്ഷപെട്ടതിന്റെ കാരണം കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. ഹോട്ടലിൽ നിന്ന് ലഹരിമരുന്നൊന്നും കണ്ടെത്താത്തതിനാൽ ഷൈനെതിരെ  നിലവിൽ കേസെടുത്തിട്ടില്ല. 

സെൻട്രൽ എസിപി സി. ജയകുമാറിന്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യൽ. അന്ന് പരിശോധനക്കെത്തിയ ഡാൻസാഫ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരിയിടപാട് നടന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഈ ഇടപാടുകൾ മറയ്ക്കാനാണ് ഷൈൻ രക്ഷപ്പെട്ടതെന്നും പൊലീസ് സംശയിക്കുന്നു.

നഗരത്തിലെ പ്രധാന ലഹരി വിതരണക്കാരനെ തേടിയാണ് ഡാൻസാഫ് സംഘം അന്ന് ഹോട്ടലിലെത്തിയത്.  കൊച്ചിയിൽ നിന്ന് മുങ്ങിയ ഷൈൻ പൊള്ളാച്ചിയിലേക്ക് പോയെന്നാണ് വിവരം.

ENGLISH SUMMARY:

Actor Shine Tom Chacko, who went missing during a DANSAF inspection, will be questioned by the police today. He was issued a notice to appear at the Kochi North Police Station at 10 AM. However, his father informed the police that Shine would appear at 3 PM instead. The police aim to uncover the reason behind his sudden escape from Vedanta Hotel in Kochi on Wednesday night.