kottayam-suicide

ഹൈക്കോടതി അഭിഭാഷക രണ്ട് പെണ്‍മക്കളുമായി ഏറ്റുമാനൂര്‍ നീറിക്കാട്ട്  മീനച്ചിലാറ്റില്‍ ചാടി മരിച്ചു.  വീട്ടിൽ വച്ച് കൈത്തണ്ട മുറിച്ചും മക്കൾക്ക് വിഷം നൽകിയും ആത്മഹത്യ ചെയ്യാനുള്ള ശ്രമം നടക്കാതെ വന്നപ്പോഴാണ്  മുത്തോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ജിസ്മോള്‍ ജിമ്മി  ഉച്ചയ്ക്ക് പുഴയില്‍ ചാടിയത്. 

 

ഭര്‍ത്താവ് ജോലിസ്ഥലത്തായിരുന്നു.  വൈകിട്ട് 3:00 മണിയോടെ മീനച്ചിലാറ്റിൽ  ചൂണ്ടയിടാൻ എത്തിയ നാട്ടുകാരാണ് ജിസ് മോളുടെ മൃതദേഹം കാണുന്നത്. 45 മിനിറ്റ് നേരത്തെ പരിശ്രമത്തിന് ഒടുവിലാണ്  ജിസ്‌മോളെയും കുട്ടികളെയും കരയ്ക്ക് എത്തിച്ചത്. ഉടൻതന്നെ കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരണപ്പെട്ടു

ഹൈക്കോടതിയിൽ അഭിഭാഷകയും  മുത്തോലി പഞ്ചായത്തിന്റെ മുൻ പ്രസിഡന്റുമായിരുന്ന   ജിസ് മോളും  അഞ്ചു വയസ്സുള്ള മകൾ നോഹയും രണ്ടു വയസ്സുള്ള  നോറയുമാണ് മരിച്ചത്.. രാവിലെ വീട്ടുജോലിക്കാരിയെ പറഞ്ഞുവിട്ടശേഷം ജിസ്‌മോൾ കുട്ടികൾക്ക് വിഷം നൽകുകയും  കൈത്തണ്ട മുറിക്കുകയും ചെയ്തിരുന്നു.. ഈ ആത്മഹത്യാശ്രമം പരാജയപ്പെട്ടതോടെയാണ് രണ്ടു കുട്ടികളെയും കൂട്ടി സ്കൂട്ടറിൽ പള്ളിക്കുന്ന് കടവിലേക്ക് പോയത് 

കുടുംബ പ്രശ്നങ്ങൾ  ജിസ്‌മോളെ അലട്ടിയിരുന്നതായാണ് പൊലീസ് പറയുന്നത്. ആത്മഹത്യയുടെ കാരണം വിശദമായി അന്വേഷിക്കുമെന്ന് അയർക്കുന്നം പൊലീസ് അറിയിച്ചു .