സെക്രട്ടറിയേറ്റിന് മുമ്പിൽ രാപ്പകൽ സമരം നടത്തുന്ന ആശാപ്രവർത്തകർക്ക് ഇന്ന് തെരുവിൽ വിഷുകണി.സമരപ്പന്തലിന് മുമ്പിൽ ഒരുക്കിയ കണി കണ്ടെങ്കിലും മുഖ്യമന്തി കണ്ണുതുറക്കണമെന്ന് വിഷുദിനത്തിൽ നിരാഹാരം കിടക്കുന്ന ആശാവർക്കർമാർ. അമ്മയുടെ സമരം ജയിക്കണമെന്നാണ് പ്രാർഥനയെന്ന് വിഷുക്കണിക്കൊപ്പം കണ്ട ജീവനുള്ള കണ്ണൻ ആശാപ്രവർത്തക സൗമ്യയുടെ മകൻ