പ്രിയ കൊച്ചുതിരുമേനി കാതോലിക്കാ ബാവായായതിന്റെ സന്തോഷത്തിലായിരുന്നു കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ പള്ളി ഇടവകാംഗങ്ങൾ. കാതോലിക്ക വാഴിക്കൽ ചടങ്ങ് തൽസമയം കാണാൻ നൂറുകണക്കിന് വിശ്വാസികളാണ് പള്ളിയിലെത്തിയത്.
മലങ്കരയുടെ ആദ്യത്തെ പ്രഖ്യാപിത വിശുദ്ധനായ പരുമല തിരുമേനി കരിങ്ങാച്ചിറ പള്ളിയിൽ നിന്നാണ് ശെമ്മാശപട്ടം സ്വീകരിക്കുന്നത്. പരുമല തിരുമേനിയുടെ നാലാം തലമുറക്കാരനായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവായ്ക്കും വൈകാരികമായി ഏറെ അടുപ്പമുള്ളയിടമാണ് കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ പള്ളി. തങ്ങളുടെ കൊച്ചു തിരുമേനി കാതോലിക്കാ ബാവായായി വാഴിക്കപ്പെട്ടതിന്റെ സന്തോഷമായിരുന്നു ഇടവകാംഗങ്ങൾക്ക് മധുരം വിതരണം ചെയ്തും, പടക്കം പൊട്ടിച്ചും രാത്രി ഏറെ വൈകുവോളം ആഘോഷം തുടർന്നു.