പരുമല ഇന്‍റര്‍നാഷണൽ കാൻസർ കെയര്‍ സെന്‍ററില്‍ കാന്‍സര്‍ വിദഗ്ധരുടെ രാജ്യാന്തര സെമിനാറും സ്നേഹസ്പര്‍ശം അവാര്‍ഡ് വിതരണവും നടന്നു. കാന്‍സറിനെതിരായ പോരാട്ടത്തില്‍ അചഞ്ചലമായ പോരാട്ടവീര്യം പ്രകടിപ്പിച്ച ചലച്ചിത്രതാരം മംമ്ത മോഹന്‍ദാസിന് സ്നേഹസ്പര്‍ശം അവാര്‍ഡ് മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ബാവ സമ്മാനിച്ചു. റാന്നി എം.എല്‍.എ പ്രമോദ് നാരായണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. വി.പി.ഗംഗാധരന്‍, ഡോ. മോനി എബ്രഹാം കുര്യാക്കോസ്, ഡോ. സുബ്രഹ്മണ്യ അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.