ചൂരല്‍മല– മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍  ചിതറിതെറിച്ച ശരീരഭാഗങ്ങള്‍ തിരിച്ചറിയാന്‍ മോര്‍ച്ചറിക്ക് മുന്നില്‍ രണ്ടാഴ്ച്ചയോളം ഒറ്റനില്‍പ്പ് നിന്നയാളാണ് ഷൈജ. ലൈഫ് പദ്ധതിയില്‍ നിര്‍മിച്ചുകൊണ്ടിരുന്ന വീടടക്കം നഷ്ടപ്പെട്ടിട്ടും അന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം നിന്നിരുന്നു . എന്നാല്‍ മൂന്നാമത്തെ പുനരധിവാസ പട്ടികയിലും ഷൈജയുടെ പേരില്ല. 

ദുരന്ത രാത്രിയില്‍ ലൈഫ് പദ്ധതിയില്‍  നിര്‍മിച്ചുകൊണ്ടിരുന്ന  വീട്ടില്‍ താമസിക്കാത്തതിനാലാണ് ലിസ്റ്റില്‍ നിന്ന് പുറത്താകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. 2005 ലാണ് കടബാധ്യത മൂലം ഷൈജയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തത്. 

ENGLISH SUMMARY:

Shyja is the man who stood alone in front of the morgue for two weeks to identify the scattered body parts in the Chooralmala-Mundakai landslide disaster. Despite losing the house that was being built under the LIFE project, they stood by the healthcare workers that day