ആലപ്പുഴ ബീച്ചിൽ പുതിയ നിർമാണത്തിലിരിക്കുന്ന ബൈപാസ് മേൽപാതയുടെ നാലു ഗർഡറുകൾ തകർന്നു വീണു. നിർമാണത്തിൽ വീഴ്ചയുണ്ടെന്നാരോപിച്ച് നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചു.
ആലപ്പുഴ ബീച്ചിലെ 17, 18 തൂണുകൾക്കിടയിലെ നാലു ഗർഡറുകൾ ആണ് നിലംപതിച്ചത്. ഗർഡറുകൾ തകർന്നു വീഴുന്നതിന്‍റെ CC ടി വി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. നിർമാണ ജോലികൾ നടക്കുന്നതിനിടെ ആയിരുന്നു അപകടമെങ്കിലും തൊഴിലാളികൾ ദൂരെയായതിനാൽ ആളപായമുണ്ടായില്ല. നിർമാണത്തിലെ പിഴവാണ് തകർച്ചയ്ക്കു കാരണമെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും പ്രതിഷേധിച്ചു.
അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സ്ഥലം സന്ദർശിച്ച കലക്ടർ അലക്സ് വർഗീസ് അറിയിച്ചു. അപകട കാരണത്തെക്കുറിച്ച് കോഴിക്കോട് എൻഐടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തുമന്നും രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്നും ദേശീയ പാത അതോറിറ്റി പ്രൊജക്ട് മാനേജർ S B പ്രദീപ് അറിയിച്ചു. തകർന്നു വീണ ഓരോഗർഡറുകൾ ക്കും90 ടൺ വീതം ഭാരമുണ്ട്. ഗർഡറുകൾ വീണതിൻ്റെ ആഘാതത്തിൽ പ്രദേശത്തെ വീടുകളുടെ ഭിത്തിക്ക് വിള്ളൽ സംഭവിച്ചു. അപകടം ഉണ്ടായ ഉടൻ തന്നെ തൊഴിലാളികളെ സ്ഥലത്തു നിന്ന് കരാർ കമ്പനി മാറ്റി. ആരും ഗർഡറിനടിയിൽ പെട്ടിട്ടില്ലെന്നുറപ്പിക്കാനുള്ള ശ്രമം ആരും നടത്തിയില്ല എന്നത് വിമർശനത്തിന് കാരണമായി