TOPICS COVERED

കൊച്ചി കുണ്ടന്നൂരില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം. ഫോറം മാളിന് എതിര്‍വശത്തുള്ള എംപയര്‍ പ്ലാസയിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമായിട്ടുണ്ട്. ഫോറം മാളില്‍നിന്ന് വെള്ളമെത്തിച്ചാണ് തീ  നിയന്ത്രണവിധേയമാക്കിയത്. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്. ഹോട്ടലില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അടുക്കളയില്‍ നിന്ന് തീ പടര്‍ന്നതാകാം എന്നാണ് പ്രാഥമിക നിഗമനം.

ENGLISH SUMMARY:

A massive fire has broken out at a hotel in Kochi's Kundannoor. The incident occurred at Empire Plaza, located opposite Forum Mall. Firefighting efforts are ongoing.