TOPICS COVERED

വില തുച്ഛമായതുണ്ട് ഗുണത്തിന്‍റെ കാര്യത്തില്‍ മെച്ചമില്ലേ? ജനറിക് മരുന്നുകളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്. ഡോക്ടര്‍മാരും അനുഭവസ്ഥരെന്ന അവകാശവാദപ്പെടുന്നവരുമെല്ലാം ചര്‍ച്ചയില്‍ പങ്കാളികളാണ്.

ഉല്‍പന്നത്തിന്‍റെ പേറ്റന്‍റിന്‍റെ ബലത്തില്‍ ഒരു പ്രത്യേക കമ്പനി അവരുടേത് മാത്രമായി ഉല്‍പാദിപ്പിക്കുന്നതാണ് ബ്രാന്‍ഡഡ് മരുന്നുകള്‍. ജനറിക് മരുന്നുകള്‍ക്ക് അത്തരം നിയന്ത്രണങ്ങളില്ല. വിവിധ കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്നതിനാല്‍ വില കുറവും. 

'മരുന്നിന്‍റെ രാസനാമം മാത്രം എഴുതുന്നതാണ് ജനറിക് മെഡിസിന്‍. ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് മാര്‍ക്കറ്റിങ്ങിന് പണം വേണം അതിനാല്‍ മരുന്ന് ചെലവേറും. ഉല്‍പാദനത്തിന്‍റെ ഇരട്ടിയോളം മാര്‍ക്കറ്റിങ് വേണ്ടിവരും. ജനറിക് മരുന്നുകള്‍ക്ക് വില കുറച്ച് നല്‍കാന്‍ കഴിയും.'- ഡോക്ടര്‍ മോഹനന്‍ കുന്നുമ്മല്‍, വൈസ് ചാന്‍സ്‍ലര്‍, ആരോഗ്യസര്‍വകലാശാല

ജനറിക് മരുന്നുകള്‍ കൊള്ളാമോ?

ഇന്ത്യയില്‍ നിര്‍മിക്കുന്ന മരുന്നിന്‍റെ 10% വില്‍ക്കുന്നത് കേരളത്തില്‍ മരുന്നുകളുടെ ജനറിക് പേര് എഴുതണമെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം മരുന്നുകളുടെ ഗുണനിലവാര പരിശോധന കര്‍ശനമാക്കണം

ജന്‍ ഒൗഷധി കേന്ദ്രങ്ങള്‍ അടക്കം സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ കുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്ന മരുന്നുകളുടെ ഗുണമേന്മ പലരും സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ ചോദ്യം ചെയ്യുന്നു. 

'അമേരിക്കയില്‍ കഠിനമായ പരിശോധന കഴിഞ്ഞ ശേഷമേ മരുന്നുകള്‍ വില്‍ക്കാന്‍ കഴിയു. നമ്മുടെ നാട്ടില്‍ പരിശോധനകള്‍ കുറവാണ്. പരമാവധി ഗുണമുള്ള മരുന്നുകളാണ് ഡോക്ടര്‍മാര്‍ എഴുതുന്നത്. രോഗിയുടെ രോഗം മാറണം. ഒപ്പം ചെലവും കുറയണം. പരിഹാരം എന്ന് പറയുന്നത് സര്‍ക്കാര്‍ പഠനം നടത്തി റിസള്‍ട്ട് പുറത്തുവിടുക എന്നതാണ്. - ഡോക്ടര്‍ രാജീവ് ജയദേവ്, മുന്‍ അധ്യക്ഷന്‍, IMA കൊച്ചി

 സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി നല്‍കുന്ന മരുന്നകള്‍ ഫലം നല്‍കുന്നില്ലെന്ന ചിലരുടെ അവകാശവാദത്തെ ശരിവയ്ക്കുന്ന ഒരു പഠന റിപ്പോര്‍ട്ടും ഇതുവരെയില്ല. ശാസ്ത്രത്തിന് തെളിവാണ് മുഖ്യം. ജനങ്ങള്‍ക്ക് ആരോഗ്യവും. സംശയദൂരീകരണത്തിന് പന്ത് സര്‍ക്കാരിന്‍റെ കോര്‍ട്ടിലാണ്. 

ENGLISH SUMMARY:

As medical expenses burden common people, affordable generic medicines offer relief from exploitation by big pharma companies. But are generic drugs effective? Are branded medicines the only solution? This article explores the reality behind criticisms of the Indian government's Jan Aushadhi initiative.