പറവൂരിൽ നിന്ന് മാത്രം 3500 ഓളം പേരിൽ നിന്നാണ് പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും ഗൃഹോപകരണങ്ങളും നൽകാൻ പണം വാങ്ങിയത്. ഇതിൽ പലർക്കും വാഹങ്ങൾ കിട്ടി. നാണക്കേട് കാരണം പുറത്തു പറയാത്തവരായി കുറച്ചുപേരും ഒഴിച്ചാൽ രണ്ടായിരത്തോളം പേരാണ് പരാതിക്കാർ.
എല്ലാവരും പണം നൽകിയത് പറവൂരിലെ ജനസേവ ട്രസ്റ്റ് വഴി. പറവൂരിലെ പരാതിയിൽ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് ഭീമ ഹർജി നൽകുന്നത്. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മനുഷ്യാവകാശ കമീഷനും വനിതാ കമീഷനുമാണ് നിവേദനം നൽകുന്നത്.
ജനസേവ ട്രസ്റ്റിനും തട്ടിപ്പിൽ പങ്കുണ്ടോ എന്ന് സംശയിക്കുന്നതായി പണം നൽകിയവർ പറയുന്നു.ജനങ്ങൾ നൽകിയ പണം അനന്തുകൃഷ്ണന്റെ സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്കാണ് നൽകിയതെന്നാണ് ജനസേവ ട്രസ്റ്റിന്റെ വിശദീകരണം. നിയമ നടപടികൾ പൂർത്തിയായാൽ മാത്രമേ പണം തിരികെ നല്കാൻ സാധിക്കുവെന്നാണ് ട്രസ്റ്റിന്റെ നിലപാട്.