വയനാട് പുനരധിവാസത്തിന് വായ്പയായി 529.50 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന പലിശരഹിത വായ്പയായ ക്യാപക്സ് വായ്പയായിട്ടാണ് തുക അനുവദിച്ചത്. സംസ്ഥാനം ആവശ്യപ്പെട്ട വായ്പയാണെങ്കിലും അനുവദിക്കാന്‍ വൈകിയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
മുണ്ടകൈ – ചൂരല്‍മല ദുരന്തത്തിന് സംസ്ഥാന ചോദിച്ച രണ്ടായിരം കോടി ഗ്രാന്‍ഡില്‍ തീരുമാനമാകാതെയാണ് വായ്പ അനുവദിച്ചത്. സംസ്ഥാനം ചൂണ്ടിക്കാട്ടിയ 16 പദ്ധതികള്‍ക്കാണ് 529.50 കോടി രൂപ വായ്പ അനുവദിച്ചത്. കെട്ടിടങ്ങളും റോഡുകളും നിര്‍മിക്കുക, അഗ്നിശമന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, വെളളാര്‍മല സ്കൂള്‍ പുനര്‍നിര്‍മിക്കുക, പുഞ്ചിരമട്ടം പാലം നിര്‍മിക്കുക തുടങ്ങിയവാണ് പദ്ധതികള്‍. അന്‍പതു വര്‍ഷം കൊണ്ട് തിരിച്ചടക്കേണ്ട വായ്പയാണെങ്കിലും പണം ചിലവഴിച്ചതിന്‍റെ കണക്ക് മാര്‍ച്ച് 31നകംകേന്ദ്രസര്‍ക്കാരിന് കൈമാറണമെന്നത് സര്‍ക്കാരിന് വെല്ലുവിളിയാണ്.
സംസ്ഥാനം ചോദിച്ച വായ്പ അനുവദിച്ചതെങ്കിലും പുനരധിവാസത്തിനുള്ള പ്രത്യേക സാമ്പത്തിക സഹായം എപ്പോഴെന്നതില്‍ ഇനിയും കൃത്യമായ ഉത്തരം കേന്ദ്രസര്‍ക്കാര്‍
നല്‍കിയിട്ടില്ല.