എല്ലാം ചെയ്തത് അനന്തു കൃഷ്ണന്‍ ഒറ്റക്കെന്നാണ് ആനന്ദകുമാറിന്‍റെ വാദം. അത് നുണയെന്ന് സാക്ഷ്യപ്പെടുത്തുകയാണ് എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍റെ തുടക്കം മുതലുള്ള വിവിധ സന്നദ്ധസംഘടനാ പ്രതിനിധികള്‍.
തിരുവനന്തപുരം മുക്കംപാലമൂടുള്ള കാര്‍ഡ് സെന്‍ററെന്ന സംഘടനയുടെ കോര്‍ഡിനേറ്ററാണ് സുരേഷ്കുമാര്‍. അനന്തുകൃഷ്ണനെ വിശ്വസിച്ച് നാട്ടുകാരില്‍ നിന്ന് പണം വാങ്ങിയ സുരേഷ് ഇപ്പോള്‍ നാട്ടുകാര്‍ക്ക് കൊടുക്കാനുള്ളത് രണ്ട് കോടിയോളം രൂപയാണ്. കേസില്‍ പ്രതിയുമായി.
എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ രൂപീകരിച്ച ശേഷം തിരുവനന്തപുരം ജില്ലയിലെ സംഘടനകളുടെ ആദ്യ യോഗം നടന്നത് സായ് ഗ്രാമത്തിലാണ്. അവിടെവെച്ചാണ് തട്ടിപ്പ് പദ്ധതിയുടെ ആദ്യ പ്രഖ്യാപനം.
പിന്നീട് ഓരോ പദ്ധതിയ്ക്കും പണം പരിയ്ക്കാന്‍ നിര്‍ബന്ധിച്ചത് ആനന്ദകുമാറാണ്. 9 മാസം മുന്‍പ് രാജിവെച്ചെന്ന വാദം നുണയാണെന്നും ലാഭവിഹിതം പങ്കിടുന്നതില്‍ ആനന്ദകുമാറും അനന്തുകൃഷ്ണനും തമ്മിലുള്ള തര്‍ക്കമാണ് പ്രശ്നത്തിന് കാരണമെന്നും ആരോപണം. ഇത്തരം സംഘടനകളുടെ വെളിപ്പെടുത്തലോടെ ആനന്ദകുമാറിന്‍റെ വാദങ്ങള്‍ പൊളിയുകയാണ്.