കോണ്‍ഗ്രസ് എംഎല്‍എ മാത്യുകുഴല്നാടന് ഒരു രൂപപോലും വാങ്ങിയിട്ടില്ലെന്ന് പാതിവിലത്തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണന്. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ അനന്തുവിനെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി. അനന്തുവിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
സങ്കടം ബോധിപ്പിക്കാനുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും അനന്തു കോടതിയില്‍ പറഞ്ഞു. അതിനിടെ വണ്ടന്മേട് പൊലീസ് അനന്തുകൃഷ്ണന്റെ രണ്ടാമത്തെ അറസ്റ്റും രേഖപ്പെടുത്തി.