മനസുമരവിപ്പിക്കുന്ന വാര്‍ത്തകളാണ് ഓരോദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത് ഇത്തരം കുറ്റകൃത്യങ്ങൾ പെരുകുന്നതിനപ്പറ്റി വിവിധതലങ്ങളിലെ ശാസ്ത്രീയ പഠനമാണ് വേണ്ടത്. സാങ്കേതിക വിദ്യയും പുതിയ സംവിധാനങ്ങളും ഗവേഷണ സ്ഥാപനങ്ങളും നമുക്കുണ്ട്. ലോങ് കോവിഡ് മൂലം തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങള്‍ ഫംങ്ഷനൽ എംആർഐ വഴി കണ്ടെത്താം.
അമേരിക്കയിലെ ന്യൂറോ സയന്റിസ്റ്റ് ആന്‍ഡ്രൂ ന്യൂബെര്‍ഗിന്റെ നിരീക്ഷണങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ലോംങ് കോവിഡ് മാത്രമല്ല ബ്രയിന്‍ ഫോഗിന് കാരണം. വിഷാദ രോഗത്തിന്റെ പല അവസ്ഥകള്‍ , ചില മരുന്നുകളുടെ പ്രതിപ്രവർത്തനം, കീമോ തെറപ്പി, വൈറസ് ബാധകൾ എന്നിവ കൊണ്ടും ബ്രെയിൻ ഫോഗ് വരാം.
അതേസമയം വലിയതോതില്‍ തലച്ചോറിലെ മൂടല്‍ ഉണ്ടാകുന്നതിന് ലോങ് കോവിഡ് കാരണമാകുന്നു. സ്വീഡനില്‍ കോവിഡ് പിടിപെട്ട 7 ശതമാനം പേർക്ക് ലോംങ് കോവിഡുണ്ടെന്നു കണ്ടെത്തി. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ എഴുശതമാനം തന്നെ വലുതാണ്.
ലോങ് കോവിഡുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ മാത്രം നടത്താനാകില്ല. മറ്റ് ഏജന്‍സികളും ആരോഗ്യമേഖലയിലെ സ്വകാര്യ സ്ഥാപനങ്ങളും മുന്നോട്ടുവരേണ്ടിയിരിക്കുന്നു.