മനോരമ ന്യൂസിന്റെ സാമൂഹിക പ്രതിബദ്ധതാ ദൗത്യം 'കേരള കാൻ' ഒമ്പതാം പതിപ്പിന്റെ ഭാഗമായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ 17ന് സൗജന്യ കാൻസർ നിർണയ ക്യാംപ് നടത്തും. രാവിലെ എട്ടുമണിക്ക് ക്യാംപ് തുടങ്ങും. ക്യാംപിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ കേരള കാൻ പദ്ധതിയുടെ മുഖമായ നടൻ രമേശ് പിഷാരടി മുഖ്യാതിഥിയാകും. രോഗം കണ്ടെത്തുന്നവർക്കുള്ള 50 ലക്ഷം രൂപയുടെ ചികിത്സാ പദ്ധതിക്കും സമ്മേളനത്തിൽ തുടക്കം കുറിക്കും. റജിസ്ട്രേഷന് ബന്ധപ്പെടാം - 9495998426