പലയിടത്തും തെരുവ് നായയാണ് റോഡിൽ ഭീതി പരത്തുന്നതെങ്കിൽ നീലേശ്വരത്തുകാർക്ക് പരുന്തായിരുന്നു വില്ലൻ. എസ്.എസ്. കലാമന്ദിർ റോഡുവഴി പോകുന്നവരെയൊക്കെ ആക്രമിക്കലായിരുന്നു പരുന്തിൻ്റെ ഹോബി. കൊത്തുകിട്ടാത്തയാളുകൾ ചുരുക്കം. പരുന്തിനെ പേടിച്ച് കുട ചൂടിയായിരുന്നു നാട്ടുകാരുടെ നടത്തം.
രണ്ടാഴ്ച മുമ്പ് വനം വകുപ്പ് പരുന്തിനെ പിടികൂടി കർണാടക വനത്തിൽ വിട്ടു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ പരുന്ത് വീണ്ടും തിരിച്ചെത്തി ജോലി തുടർന്നു. ഒടുവിൽ ഇന്ന് പരുന്ത് വീണ്ടും കൂട്ടിൽ.
പരുന്തിനെ വനംവകുപ്പിന് കൈമാറി. ഒരു തവണ തിരിച്ചു വന്നതിനാൽ പരുന്തിനെ നിരീക്ഷിച്ച ശേഷമേ തുറന്നു വിടുന്ന കാര്യത്തിൽ വനം വകുപ്പ് തീരുമാനമെടുക്കൂ.