പത്തനംതിട്ട തണ്ണിത്തോട്ടില്‍ കാട്ടാനകള്‍ ജനവാസമേഖലയിലെത്തി. ആനക്കൂട്ടത്തിനൊപ്പം അവശനിലയിലുള്ള പിടിയാനയും കുട്ടിയാനയും. ആദ്യം പുഴയിലിറങ്ങിയശേഷം തിരിച്ചുകയറിയെങ്കിലും വീണ്ടും തിരിച്ചെത്തി. ഇത്തരത്തില്‍ കാട്ടാനകള്‍ തമ്പടിക്കുന്നത് പതിവില്ലെന്ന് നാട്ടുകാര്‍.
മസ്തകത്തില്‍ മുറിവേറ്റ് ചികില്‍സ നല്‍കി വിട്ടയച്ച കാട്ടാന വീണ്ടും അതിരപ്പിള്ളിയില്‍ എത്തി. ആനയുടെ മുറിവ് പൂര്‍ണമായും ഉണങ്ങിയിട്ടില്ല.ആന പ്രകോപിതനാണെന്ന് നാട്ടുകാര്‍, നിരീക്ഷിച്ചുവരുന്നതായി വനംവകുപ്പ്.
വയനാട് പാടിവയലിൽ നടുറോഡിലിറങ്ങിയ കാട്ടാനയിൽ നിന്നു സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വടുവഞ്ചാൽ സ്വദേശി മുർഷിദയാണ് ആനക്കു മുന്നിൽ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവത്തിന്റെ സി. സി. ടി. വി ദൃശ്യം മനോരമ ന്യൂസിനു ലഭിച്ചു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരിയായ മുർഷിദ ആശുപത്രിയിലേക്ക് പോകും വഴിയാണ് ആനക്കു മുന്നിൽ പെട്ടത്.
ഇരുട്ടും റോഡിലെ വളവും കാരണം ആനയെ അടുത്തെത്തിയപ്പോഴാണ് കണ്ടതെന്നും പെട്ടെന്ന് സ്‌കൂട്ടർ വെട്ടിച്ചെടുത്തതിനാൽ രക്ഷപ്പെട്ടെന്നും മുർഷിദ മനോരമ ന്യൂസിനോട് പ്രതികരിച്ചു.