പാതിവില തട്ടിപ്പിൽ സായ് ട്രസ്റ്റ് ചെയർമാൻ കെ.എന്‍ ആനന്ദകുമാറും പ്രതിയാകും. എന്‍.ജി.ഒയിലെ ബൈലോ ഭേദഗതി ചെയ്തതായും കണ്ടെത്തി. അന്വഷേണം തന്നിലേക്ക് എത്തുമെന്ന് ഉറപ്പായതോടെയാണ് ആനന്ദകുമാർ എന്‍.ജി.ഒ കോൺഫെഡറേഷനിൽ നിന്ന് രാജി വച്ചതെന്നാണ് നിഗമനം.
കണ്ണൂരിൽ റജിസ്റ്റർ ചെയ്ത കേസിൽ ആനന്ദകുമാർ രണ്ടാം പ്രതിയാണ്. എന്‍.ജി.ഒ കോൺഫെഡറേഷനിൽ നിന്ന് ആനന്ദകുമാർ രാജി വച്ചത് അനന്തുകൃഷ്ണന്‍റെ അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചതിന് പിന്നാലെയെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ഒക്ടോബറിലാണ് അനന്തുകൃഷ്ണന്‍റെ അക്കൗണ്ടുകൾ മരവിപ്പിച്ചത്. അന്വേഷണം തന്നിലേക്ക് എത്തുമെന്ന് ഉറപ്പായതോടെയാണ് ആനന്ദകുമാറിന്‍റെ രാജി എന്നാണ് നിഗമനം.
ഒരേ സംഘടനയിൽപെട്ട അനന്ദുകൃഷ്ണനും ആനന്ദകുമാറും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വഷണം നടക്കുകയാണ്. കോടി കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ ആണ് ഇരുവരും തമ്മിൽ നടന്നിട്ടുള്ളത്. അതിനിടെ പിടിയിലായ അനന്തുകൃഷ്ണനായി കസ്റ്റഡി അപേക്ഷ നല്കാൻ എറണാകുളം പറവൂർ പോലീസും കണ്ണൂർ സിറ്റി പൊലീസും തീരുമാനിച്ചിട്ടുണ്ട്. നിലവിലെ കസ്റ്റഡി കാലാവധി അവസാനിച്ച ശേഷമാകും അപേക്ഷ നൽകുക. പറവൂരിൽ മാത്രം അഞ്ഞൂറിൽ അധികം പരാതികളാണ് പാതിവില തട്ടിപ്പിൽ ലഭിച്ചിട്ടുള്ളത്.