അനന്തുകൃഷ്ണന്റെ പതിവിലതട്ടിപ്പ് പദ്ധതി ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സഹകരണ ബാങ്ക്. പറവൂർ വെളിയത്തുനാട് സഹകരണ ബാങ്കിനെതിരെയാണ് ആരോപണം ഉയർന്നത്. പതിവിലക്ക് സ്കൂട്ടറിന് പുറമെ ലാപ്ടോപ്, തയ്യൽ മെഷീൻ പദ്ധതികളും ബാങ്ക് ഏറ്റെടുത്തു. പകുതി പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പലർക്കും സ്കൂട്ടറും ലാപ്ടോപ്പും ലഭിച്ചില്ല. പരാതികൾ ഉയർന്നതോടെ എല്ലാവർക്കും പണം മടക്കി നൽകിയെന്നാണ് ബാങ്ക് ഭരണസമിതിയുടെ വിശദീകരണം.
പദ്ധതിയുടെ രണ്ടാം ഘട്ടമാണ് പാളിയതെന്നും ആദ്യഘട്ടത്തിൽ 600 സ്കൂട്ടർ, 1400 ലാപ്ടോപ്, 600 തയ്യൽ മെഷീനുകൾ എന്നിവ വിതരണം ചെയ്തുവെന്നുമാണ് അവകാശവാദം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരാണ് സംരംഭക വികസന പദ്ധതിയെന്ന് പേരിട്ട പരിപാടിയുടെ ഉദ്ഘാടകരായത്.
അതേസമയം, പാതിവില തട്ടിപ്പിൽ സായ് ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം. NGO കോൺഫെഡറേഷനിൽ നിന്ന് ആനന്ദകുമാർ രാജി വച്ചത് അനന്തുകൃഷ്ണന്റെ അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചതിന് പിന്നാലെയെന്ന് കണ്ടെത്തൽ. കഴിഞ്ഞ ഒക്ടോബറിലാണ് അനന്തുകൃഷ്ണന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചത്. അന്വഷേണം തന്നിലേക്ക് എത്തുമെന്ന് ഉറപ്പായതോടെയാണ് ആനന്ദകുമാറിന്റെ രാജി എന്നാണ് നിഗമനം.
ഒരേ സംഘടനയിൽപെട്ട അനന്ദുകൃഷ്ണനും ആനന്ദകുമാറും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വഷണം നടക്കുകയാണ്. കേസിലെ പ്രതി അനന്തുകൃഷ്ണനുമായി ഇന്ന് കൊച്ചിയിൽ തെളിവെടുപ്പ് നടത്തും. അനന്തുകൃഷ്ണൻ കൊച്ചിയിൽ വാടകയ്ക്ക് എടുത്തിരുന്ന ഫ്ലാറ്റിലും ഓഫിസിലും ആകും തെളിവെടുപ്പ്