സമഗ്രവികസനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഭൂമിയുടെ മൂല്യവും , വരുമാനസാധ്യതകളും പതിന്മടങ്ങ് വര്‍ധിച്ചതിനാല്‍ നികുതി കൂട്ടുന്നു എന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. നിലവിലെ ഭൂനികുതി നാമമാത്രമാണെന്നും ഭൂമിയില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനം മെച്ചപ്പെടുത്തുന്നതിനായി നികുതി അമ്പത് ശതമാനം കണ്ട് വര്‍ധിപ്പിക്കാനാണ് തീരുമാനം.
പഞ്ചായത്ത്: പഞ്ചായത്തില്‍ നിലവില്‍ 20 സെന്‍റ് (8.1ആര്‍) വരെ ഭൂമിയുള്ളവര്‍ക്ക് ഈടാക്കുന്ന നികുതി 40.50രൂപയാണ്. നികുതി പരിഷ്കരിക്കുന്നതോടെ ഇത് 60രൂപ 75 പൈസയായി ഉയരും. 8.1 ആറിന് മുകളില്‍ ഭൂമിയുള്ളവരുടെ നികുതി ആറിന് 8രൂപയില്‍ നിന്ന് പന്ത്രണ്ട് രൂപയായി ഉയര്‍ത്തി. അതായത് 8.2 ആര്‍ (20.25സെന്‍റ്) ഭൂമിയുള്ളവര്‍ നിലവില്‍ നല്‍കിയിരുന്ന നികുതി 65.6 രൂപയായിരുന്നു. പുതുക്കിയ നികുതി നിരക്ക് പ്രകാരം ഇത് 98.4 രൂപയായി ഉയരും.
നഗരസഭ: നഗരസഭകളില്‍ ആറുസെന്‍റുവരെ (2.43 ആര്‍) ഭൂമിയുള്ളവര്‍ നിലവില്‍ ഒരു ആറിന് 10രൂപ ക്രമത്തില്‍ 24.3 രൂപയാണ് ഭൂനികുതിയായി നല്‍കിയിരുന്നത് . ഇനിയത് ആറിന് 15രൂപ പ്രകാരം 37.05രൂപ നല്‍കണം . അറുസെന്‍റിന് മുകളില്‍ ഭൂമിയുളള്ളവരുടെ നികുതി ആര്‍ ഒന്നിന് 15 രൂപയില്‍ നിന്ന് 22.50 പൈസയായി ഉയര്‍ത്തി .അതായത് മൂന്ന് ആര്‍ (7.41സെന്‍റ്) ഭൂമിയുള്ളവര്‍ നിലവില്‍45 രൂപയാണ് നല്‍കിയിരുന്നത് . പുതുക്കിയ നിരക്ക് പ്രകാരം ഇനിമുതല്‍ 67.5 രുപ നല്‍കണം.
കോര്‍പ്പറേഷന്‍: കോര്‍പ്പറേഷന്‍ പരിധിയില്‍ 1.62 ആര്‍ (4സെന്‍റ്) വരെ വിസ്തൃതിയുള്ള ഭൂമിക്ക് നിലവില്‍ ആര്‍ ഒന്നിന് 20 രൂപ ക്രമത്തില്‍ 32 രൂപയാണ് നികുതി ഈടാക്കിയിരുന്നത് . ഇനിയിത് 30 രൂപ ക്രമത്തില്‍ 48.60രൂപ നല്‍കണം.നാലുസെന്‍റിന്‍ മേല്‍ ഭൂമിയുള്ളവരുടെ നികുതി ആര്‍ ഒന്നിന് 30 രൂപയായിരുന്നത് 45 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. അതായത് 2ആര്‍(4.94സെന്‍റ്) ഭൂമിയുള്ളയാള്‍ 60 രൂപ നികുതി നല്‍കിയിരുന്നത് 90 രൂപയായി ഉയര്‍ന്നു.