കടലില്‍ നിന്ന് മണല്‍ ഖനനം ചെയ്യാനുളള കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കെതിരെ കൊല്ലത്ത് പ്രതിഷേധത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും കേന്ദ്രപദ്ധതിക്കെതിരെ മിണ്ടാത്തതില്‍ ദുരൂഹതയുണ്ടെന്ന് മുന്‍ എംപി ടിഎന്‍ പ്രതാപന്‍ ആരോപിച്ചു. കൊല്ലത്തിന് പുറമെ ആലപ്പുഴയിലും സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
കടൽ കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യം ഉയർത്തി കടൽ മണല്‍ ഖനനത്തിന് എതിരെയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും, മത്സ്യ തൊഴിലാളി കോൺഗ്രസിന്റെയും നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
കേന്ദ്രസര്‍ക്കാര്‍ ഖനന പദ്ധതിയുമായി മുന്നോട്ടുപോകുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ഇടപെടാത്തതില്‍ ദുരൂഹതയുണ്ടെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത മുന്‍ എംപി ടിഎന്‍ പ്രതാപന്‍ പറഞ്ഞു.
മത്സ്യ മേഖല ഇല്ലാതാക്കുവാനുള്ള ബ്ലു ഇക്കണോമിയിൽ നിന്ന് കേന്ദ്ര സർക്കാര്‍ പിൻമാറണം. പതിനഞ്ചിന് മത്സ്യ തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ വന്‍ പ്രതിഷേധപരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം