എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിന് വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കി ഹൈക്കോടതി. കൃത്യമായ ദൂരപരിധി പാലിക്കണം, ബാരിക്കേഡ് വച്ച് ആളുകളെ തടയണം എന്നിങ്ങനെ കര്‍ശന ഉപാധികളോടെയാണ് അനുമതി നല്‍കിയത്. പൊലീസും അഗ്നിരക്ഷാസേനയും സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം, കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ അളവില്‍ വെടിക്കെട്ട് നടത്താന്‍ അനുമതി ഇല്ല. ഫെബ്രുവരി എട്ട്, പത്ത് തീയതികളിലാണ് വെടിക്കെട്ട്. വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു.