rat-fever

TOPICS COVERED

ആശങ്ക വര്‍ധിപ്പിച്ച് സംസ്ഥാനത്ത് വേനല്‍ക്കാലത്തും എലിപ്പനി മരണം കൂടുന്നു. രണ്ടുമാസത്തിനിടെ മരിച്ചത് 27 പേര്‍.  536 പേര്‍ എലിപ്പനി ബാധിച്ച് ചികില്‍സ തേടിയതായും ആരോഗ്യവകുപ്പിന്റ കണക്കില്‍ പറയുന്നു. 

മഴക്കാലത്താണ് സാധാരണ എലിപ്പനി പടര്‍ന്നുപിടിക്കാറുള്ളത്. വേനല്‍ക്കാലത്തും എലിപ്പനി വ്യാപിക്കുന്നത് ആശങ്ക കൂട്ടുന്നു. ജനുവരിയില്‍ മാത്രം 15 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഡിസംബറില്‍ മരിച്ചവരുടെ എണ്ണം 12 ആയിരുന്നു. പ്രതിരോധപ്രവര്‍ത്തനം പാളിയതാണ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണ് ആക്ഷേപം.

ജനുവരിയില്‍ 238 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഡിസംബറില്‍ 298 ഉം. കഴിഞ്ഞ രണ്ടുമാസത്തിനിടെ  തൃശൂരില്‍ 6 പേരും തിരുവനന്തപുരത്ത് 5 പേരും മരിച്ചു. തിരുവനന്തപുരത്ത് ജനുവരിയില്‍ മാത്രം  60 പേരാണ് ചികില്‍സ തേടിയെത്തിയത്.  മാലിന്യസംസ്കരണം ഊര്‍ജ്ജിതമല്ലാത്തതും ഒാടകള്‍ സമയബന്ധിതമായി വൃത്തിയാക്കാത്തതുമാണ് രോഗം വ്യാപിക്കാന്‍ കാരണമെന്നാണ് നിഗമനം.. കാലില്‍ മുറിവ് ഉണ്ടെങ്കില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ ഇറങ്ങരുതെന്ന് ആരോഗ്യവകുപ്പ് മുന്നറയിപ്പ് നല്‍കുന്നു. 

ENGLISH SUMMARY:

eptospirosis deaths are increasing in the state even during the summer season.