meera-benyamin

TOPICS COVERED

വിമര്‍ശനവും പ്രവര്‍ത്തനവും അപ്പക്കഷണത്തിനും അധികാരത്തിനും വേണ്ടിയാണെന്ന ധാരണ കെ.ആര്‍.മീരയ്ക്കുണ്ടാകും എന്ന് വിമര്‍ശിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. ഗാന്ധിവധവുമായി ബന്ധപ്പെട്ട് തുടങ്ങിയ ഫെയ്സ്ബുക്ക് പോസ്റ്റ് കലഹത്തിലാണ് ബെന്യാമിന്‍റെ മറുപടി. കെ.ആര്‍.മീര എ.കെ.ജി സെന്‍ററിന്‍റെ കൂലി എഴുത്തുകാരി ആണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിയുടെ വിമര്‍ശനം

അടി തുടങ്ങിയത് കെ.ആര്‍.മീരയുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ്.ഗാന്ധിജിയെ തുടച്ചു നീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ച് കൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല, പിന്നെയല്ലെ ഹിന്ദു മഹാസഭ. ഈ പോസ്റ്റിനെയാണ് ബെന്യാമിന്‍ വിമര്‍ശിച്ചത്. പറഞ്ഞത് ശുദ്ധ അസംബന്ധം. ഏതിനോട് താമതമ്യം ചെയ്യണണെന്നും വിമര്‍ശിക്കണം എന്നുമുള്ള അറിവില്ലായ്മ എന്നായിരുന്നു വിമര്‍ശനം ഇതിന് കടുത്ത മറുപടിയുമായി വീണ്ടും കെ.ആര്‍.മീരയെത്തി. ബെന്യാമിന്‍റെ വിവരമില്ലായ്മയെപ്പറ്റി എനിക്കും പറയാനുണ്ട്. കോണ്‍ഗ്രസുകാരേയും സംഘപരിവാറിനേയും സുഖിപ്പിച്ച് അപ്പക്കഷണങ്ങള്‍ നേടാനുള്ള ശ്രമമെന്ന മട്ടില്‍ വ്യക്തിപരമായി ആക്ഷേപിച്ചായിരുന്നു മറുപടി. ഇതേക്കുറിച്ചാണ് ബെന്യാമിനോട് ചോദിച്ചത്. കെ.ആര്‍.മീരയെ വിമര്‍ശിച്ചത് ഫാസിസ്റ്റ് സംഘടന ഹിന്ദു മഹാസഭയേയും കോണ്‍ഗ്രസിനേയും കൂട്ടിക്കെട്ടിയതിനാണ്. ഞങ്ങള്‍ വിമര്‍ശിക്കുന്നത് മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ്. 

കോണ്‍ഗ്രസിന്‍റെ ആരാച്ചാരാവാന്‍ കെ.ആര്‍.മീര ശ്രമിക്കേണ്ടെന്നായിരുന്നു അബിന്‍ വര്‍ക്കിയുടെ വിമര്‍ശനം. പത്മശ്രീയോ കേന്ദ്ര അവാര്‍ഡുകളോ സീറ്റോ ആണ് ലക്ഷ്യം. വരും മണിക്കൂറുകളില്‍ വിവാദം കടുക്കും. കൂടുതല്‍ നേതാക്കള്‍ ഏറ്റുപിടിച്ചേക്കും. സാമൂഹിക മാധ്യമങ്ങളില്‍ കെ.ആര്‍.മീരയെ അനുകൂലിച്ചും പ്രതികൂലിച്ചും എഴുത്താരാധകരും വിവിധ രാഷ്ട്രീയ അനുഭാവികളും രംഗത്തിറങ്ങിക്കഴിഞ്ഞു.

ENGLISH SUMMARY:

writer benyamin against k r meera on her fb post about congress and hindu sabha