suresh-gopi

രണ്‍ജി പണിക്കരുടെ തിരക്കഥകളില്‍നിന്ന് ഇപ്പോഴും പുറത്തിറങ്ങിയിട്ടില്ലെന്ന വിമര്‍ശനത്തോട് പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഭരത് ചന്ദ്രനെപ്പോലൊരു കഥാപാത്രത്തെ എപ്പോള്‍ പ്രതീക്ഷിക്കാമെന്ന ചോദ്യവുമായി ഐ.എം.വിജയന്‍. പത്മശ്രീ പുരസ്കാരം കിട്ടിയ വിജയനെ അഭിനന്ദിച്ച് ന്യൂസ്മേക്കര്‍ ജേതാവ്. ചിരിയും കൗതുകവും നിറഞ്ഞുനിന്നു, ഇത്തവണ ന്യൂസ്മേക്കര്‍ പുരസ്കാര പ്രഖ്യാപനപരിപാടി.

 

പത്മശ്രീയുടെ നിറവില്‍നില്‍ക്കുന്ന ഐ.എം.വിജയന് അപ്രതീക്ഷിതമായാണ് സുരേഷ്ഗോപിയുടെ അഭിനന്ദനം എത്തുന്നത്. തൊട്ടുപിന്നാലെ ഐ.എം.വിജയന്റെ ആകാംക്ഷ നിറഞ്ഞ ചോദ്യം.

ചിന്താമണി കൊലക്കേസിലെയും ലേലത്തിലെയും കഥാപാത്രങ്ങള്‍ ഉടന്‍ സംഭവിക്കാമെന്ന് സുരേഷ് ഗോപി. സുരേഷ് ഗോപിക്കുനേരെ പതിവായി ഉയരുന്ന വിമര്‍ശനത്തിന് മറുപടി തേടിയത് അവതാരകന്‍ അയ്യപ്പദാസ്. ഇന്ന് ജനത്തിന് ആവശ്യമായ ഒരു പൊലിസിനെ അവതരിപ്പിക്കാനുള്ള കഥയും കഥാപാത്രവും ജനിക്കണം, താനും അത് ആഗ്രഹിക്കുന്നുണ്ടെന്ന് സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Suresh gopi named manorama news newsmaker of 2024