k-sudhakaran-0701

ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ ഒളിവിൽ എന്ന് സമ്മതിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. അറസ്റ്റ് വാറന്റ് ഉള്ളയാൾ ഒളിവിൽ കഴിയുക സ്വാഭാവികം എന്നായിരുന്നു സുധാകരന്റെ പ്രതികരണം. അർബൻ സഹകരണ ബാങ്കിൽ നിയമനത്തിന് ഐ.സി. ബാലകൃഷ്ണൻ 15 ലക്ഷം രൂപ വാങ്ങിയെന്നതിൽ സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷമേ നടപടി ഉണ്ടാകുവെന്നും അവിടെയും ഇവിടെയും പറഞ്ഞത് കേട്ട് പ്രതികരിക്കാൻ ഇല്ലെന്നും സുധാകരൻ പറഞ്ഞു. എൻ.എം.വിജയൻ്റെ കുടുംബത്തിൻ്റെ ബാധ്യത ഏറ്റെടുക്കുന്നതിൽ പാർട്ടിക്ക് ഉത്തരവാദിത്തം ഉണ്ട് എന്നും സുധാകരൻ വ്യക്തമാക്കി.

അതേസമയം, പി.വി.അന്‍വര്‍ വിഷയത്തില്‍ അന്‍വറിനോട് മതിപ്പും എതിര്‍പ്പും ഇല്ലെന്ന് കെ.സുധാകരന്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥി ആരെന്നതടക്കം യു.ഡി.എഫ് ചര്‍ച്ച ചെയ്യുമെന്നും ഇപ്പോഴുള്ളത് അസ്വാഭാവിക സാഹചര്യം, അത് തന്ത്രപരമായി കൈകാര്യം ചെയ്യുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

ENGLISH SUMMARY:

KPCC President K. Sudhakaran admits MLA IC Balakrishnan is in hiding due to an arrest warrant. Allegations of accepting ₹15 lakh for appointments in the Urban Cooperative Bank are under investigation.