പുതുവർഷത്തെ ആഘോഷപൂർവം വരവേറ്റ് കൊച്ചി. ഫോർട്ട് കൊച്ചി വെളി മൈതാനത്തു ഒരു ലക്ഷത്തിൽ അധികം പേരാണ് ആഘോഷ പരിപാടികളിൽ പങ്കെടുത്തത്. പോയ വർഷത്തെ ദുഖങ്ങളും ദുരിതങ്ങളും എല്ലാം മറന്ന് പുത്തൻ പ്രതീക്ഷകളോടെ ആഘോഷ പൂർവമാണ് കൊച്ചിക്കാർ പുതു വർഷത്തെ വരവേറ്റത്. ഫോർട്ട് കൊച്ചി വെളി മൈതാനത്തു പാട്ടും നൃത്തവുമായി ഒരുലക്ഷത്തോളം പേർ ഒത്തുകൂടി.

കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായ ഭേദമന്യേ എല്ലാവരും ആഘോഷ രാവിന്റെ ഭാഗമായി. കൊച്ചിയുടെ പുതുവത്സര ആഘോഷങ്ങൾ അവസാനിക്കുന്നില്ല. ഫോർട്ട് കൊച്ചി പരേഡ് മൈതാനത്തു ഇന്നും നാളെയുമായി പുതുവത്സര ആഘോഷങ്ങൾ നടക്കും.

ENGLISH SUMMARY:

Kochi welcomed the new year with a festive atmosphere