ശബരിമലയിൽ തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. ഈ ദിവസങ്ങളിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കാനും ആലോചനയുണ്ട്. ഇന്നും തീർഥാടകരുടെ തിരക്ക് തുടരുകയാണ്. തീർഥാടകരുടെ തിരക്ക് വർധിച്ചതോടെയാണ് പുതിയ തീരുമാനം. 

മണ്ഡലപൂജയുടെ പ്രധാന ദിവസങ്ങളായ ഡിസംബർ 25നും 26നുമാണ് വെർച്വൽ ക്യൂവിന്റെ എണ്ണം കുറച്ചത്. തങ്ക അങ്കി സന്നിധാനത്ത് എത്തുന്ന 25ന് വേർച്വൽ ക്യൂ 54,000വും മണ്ഡലപൂജ ദിവസമായ 26ന് 60,000 ഭക്തർക്കും മാത്രമായിരിക്കും ദർശനം. മകര വിളക്ക് ദിവസങ്ങളിലും നിയന്ത്രണമുണ്ട്. 

ജനുവരി 12 ന് 60,000. 13 ന് 50,000, 14 ന് 40,000 എന്നിങ്ങനെ ആണ് നിയന്ത്രണം. സാധാരണ ദിവസങ്ങളിൽ 70,000 ആയിരുന്നു വേർച്വൽ ക്യൂ. ഇതിനു പുറമെ സ്‌പോട്ട് ബുക്കിംഗ് വഴിയും തീർഥാടകരെ അനുവദിച്ചു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ദിവസങ്ങളിൽ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കുന്നതും പരിഗണനയിലുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി 20,000ന് മുകളിലാണ് സ്‌പോട്ട് ബുക്കിംഗ്. ഇന്നും സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ 96,853 പേരാണ് ദർശനം നടത്തിയത്.

ENGLISH SUMMARY:

Sabarimala mandala makaravilakku arrangements update