കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിൽസയ്ക്ക് എത്തിയ യുവതിക്ക് എക്സ് റേയും മരുന്നുംമാറി നൽകിയെന്ന് ആരോപണം. കളമശേരി സ്വദേശി അനാമികയാണ് ഡോക്ടർക്കും എക്സ്-റേ വിഭാഗത്തിനുമെതിരെ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്.
മുപ്പത്തിനാലുകാരി അനാമിക നടുവേദനയ്ക്കും കാൽവേദനയ്ക്കും വ്യാഴാഴ്ചയാണ് ചികിൽസ തേടിയത്. എക്സ് റേയെടുത്ത് മരുന്നും കുറിച്ചു വാങ്ങി വീട്ടിലേക്ക് മടങ്ങി. വീട്ടിൽ ചെന്ന് എക്സ് റേ റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് തന്റേതല്ലെന്ന് മനസിലായത് എന്ന് അനാമിക പറയുന്നു. പ്രായാധിക്യം കാരണമുള്ള തേയ്മാനം എന്ന് ഡോക്ടർ കുറിച്ചുവെന്നും ഇത് അറുപത്തിയൊന്നുകാരിയായ ലതികയുടെ എക്സ് റേ ആയിരുന്നുവെന്നും അനാമിക ആരോപിച്ചു.
തിരക്കിനിടയിൽ എക്സറെ റിപ്പോർട്ട് മാറിപ്പോയെന്ന് റേഡിയോളജിസ്റ്റ് പറഞ്ഞതായും കുടുംബം ആരോപിച്ചു. പരാതി ലഭിച്ചെന്നും വിശദമായി അന്വേഷണമുണ്ടാകുമെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.