
രാവിലെ 7.25ന് ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്കുള്ള മെമു ട്രെയിനിലെ യാത്രക്കാർ അനുഭവിക്കുന്നത് നരകയാതന. ആലപ്പുഴയിൽ നിന്ന് തന്നെ ട്രെയിൻ നിറഞ്ഞിരിക്കും. രണ്ട് സ്റ്റോപ്പുകൾ പിന്നിടുന്നതോടെ കാലുകുത്താൻ ഇടമുണ്ടാകില്ല. തിങ്കളാഴ്ചകളിലെ തിരക്ക് അസഹനീയം. ശ്വാസംമുട്ടി നിൽക്കുന്ന യാത്രക്കാരുമായി പോകുന്ന ട്രെയിൻ അര മണിക്കൂർ തുറവൂർ സ്റ്റേഷനിൽ പിടിച്ചിടുകയും ചെയ്യും. ആലപ്പുഴ എറണാകുളം മെമുവില്‍ യാത്ര ചെയ്ത് മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലേക്ക്.
ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ ട്രെയിനിൽ യാത്രക്കാരുടെ എണ്ണം കൂടി... ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് തുമ്പോളിയും കലവൂരും പിന്നിട്ട് മാരാരിക്കുളം എത്തുമ്പോഴേക്കും ട്രെയിനിൽ പിന്നീട് കാൽ കുത്താൻ ഇടമില്ലാതാകും തിരുവിഴയിൽ നിന്നും ചേർത്തലയിൽ നിന്ന് നൂറുകണക്കിന് യാത്രക്കാർ വീണ്ടും കയറും. ഇതോടെ ശ്വാസം കിട്ടാനാവാത്ത അവസ്ഥ.
തുറവൂർ സ്റ്റേഷനിൽ ഈ യാത്രക്കാർ മറ്റൊരു ദുരിതവും അനുഭവിക്കണം. ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിൻ കടന്നുപോകാൻ അരമണിക്കൂർ പിടിച്ചിടും ഇതോടെ യാത്രക്കാർ അവശരാകും. വൈകിട്ട് എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള യാത്രയിലും ഇതു തന്നെ അവസ്ഥ.