കോട്ടയം– എറണാകുളം റൂട്ടില്‍ പാലരുവി, വേണാട് എക്സ്പ്രസുകളിലെ തിരക്ക് കുറയ്ക്കാന്‍ കൊണ്ടുവന്ന സ്പെഷല്‍ മെമുവിലാകട്ടെ അതിനേക്കാള്‍ തിരക്ക്. ഒന്ന് കാലുകുത്താനോ നേരേ നില്‍ക്കാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാര്‍. ബോഗികളുടെ എണ്ണം കൂട്ടിയാല്‍ മാത്രമേ നിലവിലെ ദുരിതത്തിന് കുറച്ചെങ്കിലും ആശ്വാസമാകൂ. മനോരമ ന്യൂസ് സംഘം രണ്ട് ദിവസം സ്പെഷല്‍ മെമുവില്‍ യാത്രചെയ്ത് തയാറാക്കിയ റിപ്പോര്‍ട്ട്.