മറ്റ് പല മേഖലയിലുമെന്നപോലെ മാധ്യമ രംഗത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്  ഒഴിവാക്കാനാകില്ലെന്ന് മാധ്യമസെമിനാര്‍. ഉന്നതവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച എ.ഐ. കോണ്‍ക്ലേവിനോടനുബന്ധിച്ച് തിരുവനന്തപുരം കനക്കുന്നിലായിരുന്നു സെമിനാര്‍.  ഇന്നത്തെ സാഹചര്യത്തില്‍ എ.ഐയ്ക്ക് മാധ്യമരംഗത്തെ കീഴടക്കാനാവില്ലെങ്കിലും ഒഴിവാക്കാനാകില്ലെന്ന് മനോരമ ന്യൂസ്  ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് പറഞ്ഞു .

നൈതികത, വിമര്‍ശനാത്മക ചിന്ത തുടങ്ങിയ പലകാര്യങ്ങളിലും മനുഷ്യബുദ്ധിക്ക് പകരമാവില്ല എ.ഐ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നതിന് പകരം ഓഗ്മെന്റ‍ഡ് ഇന്റലിജന്‍സ് എന്ന് വിശേഷിപ്പിക്കുന്നതാണ് ഉചിതം . മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്കുമാര്‍, ഏഷ്യാനെറ്റ് എക്സിക്യുട്ടിവ് എഡിറ്റര്‍ സിന്ധുസൂര്യകുമാര്‍, കേരള കൗമുദി എഡിറ്റര്‍ ഇന്‍ ചീഫ് ദീപുരവി തുടങ്ങിയവര്‍ പങ്കെടുത്തു. 

ENGLISH SUMMARY:

The media seminar said that artificial intelligence cannot be avoided in the field of media as in many other fields