elathur-leak

TOPICS COVERED

കോഴിക്കോട് എലത്തൂരില്‍ വീണ്ടും ഇന്ധനചോര്‍ച്ചയെന്ന് നാട്ടുകാര്‍. അഴുക്കുചാലിലൂടെ ഡീസല്‍ എത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. എന്നാല്‍ പുതിയ ചോര്‍ച്ച അല്ലെന്നാണ് എച്ച്പിസിഎല്‍ അധികൃതരുടെ വാദം. ഇന്ധന ചോര്‍ച്ച മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ പ്രദേശവാസികളെ ഇപ്പോഴും അലട്ടുകയാണ്. അതിനിടെ ഇന്ധനചോര്‍ച്ചയില്‍ കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചു.  

കഴിഞ്ഞ ദിവസം ‍ഡീസല്‍ ചോര്‍ന്നെത്തിയ അതേ അഴുക്കുചാലിലെ F ദൃശ്യങ്ങളാണിത്. ഇന്ധനം വീണ്ടും ചോരുന്നത് വ്യക്തമായി കാണാം. പ്രശ്നം പൂര്‍ണമായി പരിഹരിച്ചുവെന്ന അധികൃതരുടെ വാക്കാണ് ഇവിടെ വീണ്ടും പാഴാകുന്നത്. 

എന്നാല്‍ പുതിയ ചോര്‍ച്ച അല്ലെന്നാണ് എച്ച്പിഎസിഎല്‍ അധികൃതരുടെ വാദം. കഴിഞ്ഞ ദിവസം ഉണ്ടായ ചോര്‍ച്ചയില്‍ മണ്ണിലേയ്ക്ക് ഊര്‍ന്നിറങ്ങിയ ഡീസല്‍ അഴുക്കുചാലിലേയ്ക്ക് എത്തുന്നതാകാം എന്നാണ് വിശദീകരണം. ഇന്ധനചോര്‍ച്ച പ്ലാന്‍റിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളുടെ ജീവിതം ദുസഹമാക്കി. ആരോഗ്യപ്രശ്നങ്ങള്‍ ഇവരെ വിടാതെ പിന്തുടരുകയാണ്. 

സമീപത്തെ തോടുകളിലും കുളത്തിലുമൊക്കെ എത്തിയ ഡീസല്‍ പൂര്‍ണമായി നീക്കാന്‍ ആയിട്ടില്ല. ഇതിനായി മുംബൈയില്‍ നിന്ന് എത്തിച്ച രാസവസ്തു പലതവണ ഉപയോഗിച്ചെങ്കിലും പൂര്‍ണതോതില്‍ ഫലം കണ്ടിട്ടില്ല. അതിനിടെ ഇന്ധനചോര്‍ച്ചയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പ്ലാന്‍റ് മാനേജര്‍ക്ക് നോട്ടീസയച്ചു. 3 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. 

ENGLISH SUMMARY:

Locals say there is another fuel leak in Elathur