ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിത സൈനബയ്ക്ക് നാലുമാസത്തിനൊടുവില്‍ ആശ്വാസം. മൂന്ന് മാസത്തെ വീട്ടുവാടകയായ 21,000 രൂപ സൈനബയ്ക്ക് ഇന്നുരാവിലെ അക്കൗണ്ടില്‍ ലഭിച്ചു. വാടക ലഭിക്കാത്ത കാര്യം ഇന്നലെ മനോരമ ന്യൂസ് ലൈവത്തണില്‍ എത്തിയാണ് സൈനബ വെളിപ്പെടുത്തിയത്. 300 രൂപ ജീവനാംശം കിട്ടാത്ത പരാതികള്‍ക്കിടെയാണ്, വാടക തന്നെ മുടങ്ങിയ കാര്യം പുറത്തെത്തുന്നത്. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുകയായിരുന്നു.

വാടക കിട്ടിയത് വലിയ ആശ്വാസമെന്ന് മനോരമ ന്യൂസിനോട് നന്ദി പറഞ്ഞ് സൈനബയുടെ പ്രതികരിച്ചു. വീട് കൂടി കിട്ടുമ്പോഴേ പൂര്‍ണ സന്തോഷം ലഭിക്കൂവെന്നും സൈനബ പറഞ്ഞു. അതേസമയം, വയനാട്ടില്‍ സൈനബയ്ക്ക് മാത്രമല്ല വാടക മുടങ്ങിയതെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് പ്രതികരിച്ചു. പതിനേഴോളം കുടുംബങ്ങ‌ള്‍ക്ക് വാടക മുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. കൃത്യമായ കണക്ക് ശേഖരിക്കുന്നുണ്ടെന്നും ഫിറോസ് മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

sainaba three months' rent has arrived in the account