കണ്ണൂരില്‍ കോണ്‍ഗ്രസ് എം.പി. എം.കെ.രാഘവനെ തടഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍. മാടായി കോളജിലെത്തിയപ്പോഴാണ് ഭരണസമിതി ചെയര്‍മാന്‍ കൂടിയായ എംപിയെ തടഞ്ഞത്. കോഴവാങ്ങി സിപിഎം ബന്ധമുള്ള അധ്യാപകനെ നിയമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് തടഞ്ഞത്. ഇന്‍റര്‍വ്യൂ നിരീക്ഷിക്കാനാണ് ഭരണസമിതി അധ്യക്ഷനായ എം.പി എത്തിയത്. എം.പിയെ വഴിയില്‍ തടഞ്ഞ് പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളിച്ചു. പൊലീസെത്തി ഇവരെ പിന്തിരിപ്പിച്ചു