നവതിയുടെ നിറവില്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പത്നി ശാരദ ടീച്ചര്‍. കണ്ണൂര്‍ കല്ല്യാശേരിയിലെ വീട്ടില്‍ നിറംമങ്ങാത്ത പുഞ്ചിരിയുമായി പഴയ ചുറുചുറുക്കോടെ ഇന്നും ശാരദ ടീച്ചര്‍ തന്നെ കാണാനെത്തുന്നവരോട് കുശലം പറഞ്ഞിരിയ്ക്കുകയാണ്. സഖാവ് ഒപ്പമില്ലാത്ത ജീവിതമാണ് ആകെയുള്ള വിഷമമെന്ന് എപ്പോഴും പറയാറുള്ള ടീച്ചര്‍ ഇന്ന് കൊച്ചുമക്കളുടെ മക്കളടക്കം നാല് തലമുറയ്ക്കൊപ്പമിരുന്ന് തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിയാസ് റഹ്മാനൊപ്പം ശാരദ ടീച്ചര്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു.