മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായി നാല് മാസം പിന്നിടുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകളും പൊതു സമൂഹവും ദുരന്ത ബാധിതർക്ക് കൊടുത്ത വാക്ക് എത്രത്തോളം പാലിക്കപ്പെട്ടു . ജീവിതച്ചെലവിനായി ആളൊന്നിന് ദിവസം മുന്നൂറ് രൂപ, തൊഴിൽ, സ്വന്തമായി വീട്, അങ്ങനെ നിരവധിയായിരുന്നു വാഗ്ദാനങ്ങൾ .
മാസങ്ങൾ പിന്നിടുമ്പോൾ ദുരന്ത ബാധിതർ തന്നെ അവരുടെ ജീവിതാവസ്ഥ വെളിപ്പെടുത്തുകയാണ് മനോരമ ന്യൂസ് ലൈവത്തോണിലൂടെ . ഒപ്പം ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അവരുടെ നിലപാട് വ്യക്തമാക്കാൻ ചേരും. രാവിലെ 8 മുതൽ 11 വരെയാണ് പുനരധിവാസം ഉൾപ്പെടെ വിശദമായി ചർച്ച ചെയ്യുന്ന മനോരമ ന്യൂസിന്‍റെ ലൈവത്തോൺ.