k-rail-03

സില്‍വര്‍ലൈനില്‍ ഡിപിആര്‍ പരിഷ്ക്കരിക്കണമെങ്കില്‍ പദ്ധതിയോട് റയില്‍വേയ്ക്കുള്ള നയപരമായ നിലപാട് അറിയണമെന്ന് കെ-റെയില്‍ ആവശ്യപ്പെടും.  നയപരമായി സില്‍വര്‍ലൈനിനെ അംഗീകരിച്ചാല്‍ മാത്രമേ റെയില്‍വേ മുന്നോട്ട് വെയ്ക്കുന്ന നിര്‍‌ദേശങ്ങള്‍ പരിശോധിക്കേണ്ടതുള്ളൂ എന്ന നിലപാടിലാണ് കെ–റെയില്‍. സില്‍വര്‍ ലൈന്‍ യഥാര്‍ഥ്യമാക്കാന്‍ ഡിപിആര്‍ ഭേദഗതി ചെയ്യാന്‍ ദക്ഷിണ റെയില്‍വേ നല്‍കിയ നിര്‍ദേശങ്ങളില്‍ കെ റയിലിന് കടുത്ത വിയോപ്പാണുള്ളത്. സില്‍വര്‍ ലൈന്‍ എന്ന് വേഗറയില്‍ സങ്കല്‍പ്പത്തെ തന്നെ ഇല്ലാതാക്കുന്നതാണ് റയില്‍വേയു‌ടെ നിര്‍‌ദേശങ്ങളെന്ന് കെ റയില്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സില്‍വര്‍ ലൈന് വേണ്ടി ഡെഡിക്കേറ്റഡ് പാതയാണ് ലക്ഷ്യമിടുന്നത്. ഇതിന് സ്റ്റാന്‍ഡേഡ് ഗേജ് വേണമെന്നതാണ് ഉദ്ദേശിക്കുന്നത്. ഇത് ബ്രോ‍ഡ് ഗേജാക്കി മാറ്റണമെന്നും അതിലൂടെ വന്ദേഭാരത് ഉള്‍പ്പടെ ഓടിക്കണമെന്നുള്ള നിര്‍ദേശത്തോട് കെ റയിന് യോജിപ്പില്ല.

160 കിലോമീറ്റര്‍ വേഗതയുള്ള പാതകള്‍ ഡെഡിക്കേറ്റഡ് പാതകളാകണമെന്ന് ഇന്ത്യന്‍ റെയില്‍വേയുടെ  സ്പീഡ് പോളിസി ഫ്രെയിം വര്‍ക്കില്‍ പ്രത്യേകം പറയുന്നുണ്ട്.  നിര്‍ദിഷിട ട്രെയിനുകള്‍ മാത്രമേ അത്തരം പാതകളിലൂടെ സര്‍വീസ് നടത്താന്‍ പാടുള്ളു. ഈ നയത്തില്‍ മാറ്റമുണ്ടോ എന്നും റെ റയില്‍ ദക്ഷിണ റയില്‍വേയോട് ആരായും.  ഇതിനെല്ലാം അപ്പുറം   സില്‍വര്‍ ലൈനെ റയില്‍വേ നയപരമായി അംഗീകരിക്കുന്നോ എന്ന് അറിയണം. ഇന്ന് നടക്കുന്ന യോഗത്തില്‍ ഇക്കാര്യത്തിലാണ് റെ റയില്‍ പ്രധാനമായും വ്യക്തത തേടുക.

കേന്ദ്രസര്‍ക്കാരില്‍ നിന്നും സില്‍വര്‍ ലൈന് നയപരമായ അംഗീകാരമായെങ്കില്‍ മാത്രം ഡിപിആര്‍ പരിഷ്ക്കരണം ഉള്‍പ്പടെ ചര്‍ച്ച ചെയ്താല്‍ മതിയെന്നാണ് കെ റയിലിന്‍റെ നിലപാട്. പല  രാജ്യങ്ങളിലും അതിവേഗ പാതകള്‍ക്ക് സ്റ്റാന്റേര്‍ഡ് ഗേജാണ് ഉപയോഗിക്കുന്നതെന്നാണ് കെ റയില്‍ ചൂണ്ടിക്കാട്ടുക. പരസ്പരം സംശയദൂരീകരണത്തിന് അപ്പുറം ഇന്നത്തെ യോഗത്തില്‍ നിന്നും എന്തെങ്കിലും കാര്യമായ പുരോഗതി കെ റയിലേ സര്‍ക്കാരോ പ്രതീക്ഷിക്കുന്നില്ല.

Google News Logo Follow Us on Google News

ENGLISH SUMMARY:

Silver Line: K Rail opposes Southern Railway's proposals