mangalpuram-cpm

TOPICS COVERED

തിരുവനന്തപുരം മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് ഏരിയ സെക്രട്ടറി ഇറങ്ങിപ്പോയി. പാര്‍ട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഏരിയ സെക്രട്ടറി മധു മുല്ലശേരി ഇറങ്ങിപ്പോയത്. മധു മുല്ലശേരി ഏരിയ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി ഏതിര്‍ത്തത് തര്‍ക്കത്തിന് കാരണം.  എം.ജലീലിനെ മംഗലപുരത്തെ പുതിയ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 

 

മധു മുല്ലശേരി സി.പി.എം വിട്ടേക്കുമെന്നാണ് സൂചന. പാര്‍ട്ടി വിടുമെന്ന് മധു മനോരമ ന്യൂസിനോട് പറഞ്ഞു. സിപിഎമ്മിലെ എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കും. നിരവധി പ്രവര്‍ത്തകരും പാര്‍ട്ടി വിടും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ സന്തോഷിച്ചയാളാണ് വി.ജോയി. ജോയി ജില്ലാ സെക്രട്ടറിയായശേഷം വിഭാഗീയത കൂടിയെന്നും മധു ആരോപിച്ചു. 

Google News Logo Follow Us on Google News

ENGLISH SUMMARY:

Area Secretary walks out of area meeting