KOCHI 2018 OCTOBER 22 : Athletes back to home after the sports meet disperse by heavy rain at Kothamangalam during district school athletic meet going on @ Josekutty Panackal

File photo

കോട്ടയം ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി . മുന്‍ നിശ്ചയ്ച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല . 

Read Also: മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട് ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ, പ്രഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ജില്ലാ കളക്ടർ  ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷൽ  സ്കൂളുകൾക്ക് അവധി ബാധകമല്ല. 

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പത്തനംതിട്ട ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് നല്കി. ഏഴ് ജില്ലകളില്‍ യെലോ അലര്‍ട്ടുണ്ട്. നാളെ  എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലാണ് മഴ കനക്കുന്നത്.  

മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്് നല്കുന്നു. ജലാശങ്ങളില്‍ ഇറങ്ങുന്നതും കടല്‍ത്തീര വിനോദ സഞ്ചാരവും വിലക്കി. തിരുവനന്തപുരം കോവളം തീരത്ത് ശക്തമായ തിരയടിയുളളതിനാല്‍ കടലില്‍ ഇറങ്ങുന്നതില്‍ നിന്ന് സഞ്ചാരികളെ വിലക്കി. കേരളതീരത്ത് നാലാം തീയതി വരെയും ലക്ഷദ്വീപ് തീരത്ത് അ‍ഞ്ചാം തീയതി വരെയും മല്‍സ്യബന്ധനം വിലക്കി

ENGLISH SUMMARY: