ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ശ്രീധരന്‍പിള്ള സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ശബരിമല വിവാദം ബി.ജെ.പിക്ക് സുവര്‍ണാവസരമെന്ന പ്രയോഗത്തിലായിരുന്നു കേസ്.