ias-suspension

TOPICS COVERED

ഐഎഎസ് ഉദ്യോഗസ്ഥരായ കെ.ഗോപാലകൃഷ്ണനും എന്‍.പ്രശാന്തിനും സസ്പെന്‍ഷന്‍. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മതാടിസ്ഥാനത്തിലുള്ള വാട്സാപ് ഗ്രൂപ്പുണ്ടാക്കിയിതിനാണ് ഗോപാലകൃഷ്ണനെതിരായ നടപടി. എന്‍.പ്രശാന്തിനെതിരെ നടപടി മേലുദ്യോഗസ്ഥനെ അധിക്ഷേപിച്ചതിനാണ്.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

സര്‍ക്കാര്‍ നടപടിയില്‍ അത്ഭുതമാണ് തോന്നുന്നതെന്ന് എന്‍.പ്രശാന്ത് ഐഎഎസ്. സര്‍ക്കാരിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിച്ചാല്‍ നടപടിെയടുക്കാം. അങ്ങനെ ചെയ്തുവെന്ന് ആരും പറയില്ല, പിന്നെ എന്താണ് പ്രശ്നം?. വ്യാജമായ റിപ്പോര്‍ട്ട് തയാറാക്കിയതിനെയാണ് വിമര്‍ശിച്ചത്. എല്ലാവര്‍ക്കുമുള്ള അവകാശമാണ് അഭിപ്രായ സ്വാതന്ത്ര്യം. ഞാന്‍ എങ്ങനെ സംസാരിക്കണമെന്ന് മറ്റൊരാള്‍ തീരുമാനിക്കുന്നതാണ് ഫാസിസം. സത്യസന്ധമായ കാര്യങ്ങള്‍ ജനങ്ങളോട് പറയുന്നതില്‍ എന്താണ് തെറ്റെന്നും എന്‍.പ്രശാന്ത്.