seaplane-cpm

TOPICS COVERED

സീപ്ലെയിന്‍ പദ്ധതി വീണ്ടും സജീവമാകുന്നതോടെ വെട്ടിലായി പദ്ധതിയെ ഒരിക്കല്‍ ഇല്ലാതാക്കിയ ഇടതുപക്ഷം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ പദ്ധതി മല്‍സ്യതൊഴിലാളി സംഘടനകളെയിറക്കി അട്ടിമറിച്ച ഇടതുപക്ഷത്തിന്‍റെ അന്നത്തെ  സമരം അവരെ ഇപ്പോള്‍ തിരിഞ്ഞു കുത്തുകയാണ്. സീപ്ലെയിന്‍ പദ്ധതി തടസപ്പെടുത്തിയില്‍ പിണറായി വിജയന്‍ മാപ്പ് പറയണമെന്ന്  കെ മുരളീധരന്‍ ആവശ്യപ്പെട്ടു. 

 

കടലിലും കരയിലും സമരം നടത്തിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന സീപ്ളെയിന്‍ പദ്ധതിയെ ഇടതുപക്ഷം 11 വര്‍ഷം മുന്‍പ് പൂട്ടിച്ചത്. മല്‍സ്യതൊഴിലാളികളുടെ ജീവനോപാധിയില്ലാതാക്കുന്ന പദ്ധതിയെന്നായിരുന്നു മല്‍സ്യതൊഴിലാളി സിഐടിയൂ യൂണിയന്‍റെ ആരോപണം. പദ്ധതിയെ തുറന്ന് എതിര്‍ക്കാതെ മല്‍സ്യതൊഴിലാളികളുടെ തോളില്‍ ചാരിയായിരുന്നു  കൊല്ലം എം.എല്‍.എയായ പി കെ ഗുരുദാസനും നിലപാട് പറഞ്ഞത് 

മുഖ്യമന്ത്രിയുടെ വാക്കുകളെ കേള്‍ക്കാതെ സിപിഎമ്മും സിപിഐയും സമരം തുടര്‍ന്ന് ഇല്ലാതാക്കിയ പദ്ധതി വീണ്ടും യഥാര്‍ത്യമാക്കി ഇടതുപക്ഷം ക്രഡിറ്റഡിക്കാന്‍ ശ്രമിക്കുന്നതിനെ കോണ്‍ഗ്രസ് പരിഹസിച്ചു പദ്ധതി 11 വര്‍ഷം വൈകിപ്പിച്ചതിന് പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് കെ മുരളീധരന്‍  ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ പദ്ധതിയാണെന്ന് ഓരോ മലയാളിക്കമറിയാവുന്ന പദ്ധതിയുടെ ക്രഡിറ്റെഡടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടതുപക്ഷം ഒരിക്കല്‍ കൂടി പരിഹാസ്യരാവുകയാണ്.

ENGLISH SUMMARY:

K Muralidharan demanded that Pinarayi Vijayan apologize for obstructing the seaplane project.