കേന്ദ്ര സർക്കാരിന്റെ ജിഎസ്‌ടി നയങ്ങളിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ് ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഭാരതീയ ഉദ്യോഗ വ്യാപാരമണ്ഡൽ ദേശീയ പ്രസിഡന്‍റ് ബാബുലാൽ ഗുപ്ത ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് രാജു അപ്സര അധ്യക്ഷനായി. കെട്ടിട വാടകയുടെ പേരിലുള്ള ജി എസ് ടി ബാധ്യത വ്യാപാരികളുടെ മേല്‍ കെട്ടിവെച്ച തീരുമാനം പിൻവലിക്കുക, വൻകിട ഓൺലൈൻ കുത്തകളിൽ നിന്ന് ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. തിരുവനന്തപുരം മ്യുസിയം ജങ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് വെള്ളയമ്പലം ജംങ്ഷനില്‍ പൊലീസ് തടഞ്ഞു.