TOPICS COVERED

സംസ്ഥാനത്തിന്‍റെ മലയോര മേഖലയില്‍ ഇടിമിന്നല്‍ അപകടങ്ങള്‍ പതിവാകുന്നു.  നിരന്തരമായി രൂപപ്പെടുന്ന ന്യൂനമര്‍ദവും ചക്രവാതചുഴിയുമാണ്  ഇടിമിന്നല്‍ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം എന്ന സ്ഥിതി സൃഷ്ടിച്ചിരിക്കുന്നത്. ഇടിമിന്നലുണ്ടാകുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.  

തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള 11 മലയോര ജില്ലകളിലും ഇടിമിന്നല്‍ അപകടങ്ങള്‍ പതിവാകുകയാണ്. പാറയുള്ള പ്രദേശങ്ങളില്‍ അപകടത്തിന്‍റെ തീവ്രത ഏറും. . കാലംതെറ്റിയുള്ള മഴയും ഇടിമിന്നലും കേരളത്തില്‍ പതിവാകുകയാണെന്നാണ് ശാസ്ത്രജ്ഞര്‍പറയുന്നത്. ആവര്‍ത്തിക്കുന്ന ന്യൂനമര്‍ദ്ദങ്ങളും ചക്രവാത ചുഴികളുമാണ് ഇതിന് കാരണം. 

മിന്നലുണ്ടാകുന്ന സാഹചര്യത്തില്‍ അപകടമുണ്ടാകാതെ പ്രത്യേകം ശ്രദ്ധപുലര്‍ത്തണം.ഈ മാസം പകുതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ ഇടയുണ്ട്. അതിന്‍റെ ഫലമായി കേരളത്തിലും മഴ ശക്തമാകാനാണ് സാധ്യത. 

Thunderstorm accidents are common; What to watch out for?: