ആരോപണങ്ങളും അന്വേഷണങ്ങളും നേരിടുന്ന എം.ആർ.അജിത് കുമാറിനെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിൽ നിന്ന് ഒഴിവാക്കി. നാളെ നടക്കുന്ന ചടങ്ങിൽ അജിത് കുമാറിന് മെഡൽ നൽകേണ്ട എന്ന് തീരുമാനിച്ചു. 2024ലെ പോലീസ് മെഡലിന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്ന നിലയിൽ പ്രവർത്തിച്ച അജിത് കുമാറിനെ തെരഞ്ഞെടുത്തിരുന്നു.
എന്നാൽ വിജിലൻസ് അന്വേഷണം ഉൾപ്പെടെ നേരിടുന്നതിനാലാണ് മെഡൽ തൽക്കാലം നൽകേണ്ട എന്ന് തീരുമാനിച്ചത്. നാളെ മെഡൽ സ്വീകരിക്കുന്നവരുടെ പട്ടികയിൽ നിന്ന് അജിത് കുമാറിനെ ഒഴിവാക്കിക്കൊണ്ട് പോലീസ് ആസ്ഥാനത്തുനിന്ന് ഉത്തരവ് ഇറക്കി. അന്വേഷണം തീർന്നശേഷം മെഡൽ നൽകാനാണ് തീരുമാനം.
ഉത്തരവിന്റെ പകർപ്പ് മനോരമ ന്യൂസിനെ ലഭിച്ചു. നാളെ രാവിലെ എസ്എ പി ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയാണ് മെഡൽ വിതരണം ചെയ്യേണ്ടിയിരുന്നത്. മറ്റ് മെഡൽ ജേതാക്കൾക്ക് മുഖ്യമന്ത്രി മെഡൽ സമ്മാനിക്കും