തെറ്റുപറ്റിയതായി എ.ഡി.എം പറഞ്ഞെന്ന് കലക്ടര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ വിവാദം കനക്കുന്നു. നല്‍കിയ മൊഴി ശരിയാണെന്നും മൊഴി പൂര്‍ണമായി പുറത്തുവന്നിട്ടില്ലെന്നുമാണ് കലക്ടർ അരുൺ കെ.വിജയൻ രാവിലെ പ്രതികരിച്ചത്. എന്നാല്‍ കലക്ടര്‍ റവന്യൂവകുപ്പിന് നല്‍കിയ ആദ്യ റിപ്പോര്‍ട്ടില്‍ അതില്ലെന്ന് റവന്യൂമന്ത്രി പറഞ്ഞു. അന്വേഷണഘട്ടത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മൊഴിയില്‍ വൈരുധ്യമുണ്ടെങ്കില്‍ അന്വേഷണസംഘം പരിശോധിക്കട്ടെെയന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു.
എ.ഡി.എമ്മിന്റെ മരണത്തില്‍ നിലപാടുമാറ്റിയ കണ്ണൂര്‍ കലക്ടര്‍ക്കെതിരെ കോണ്‍ഗ്രസ്. കലക്ടറുടെ മലക്കംമറിച്ചില്‍ അദ്ഭുതപ്പെടുത്തുന്നതെന്ന് കെ.സി.വേണുഗോപാല്‍. ഇങ്ങനെയും കലക്ടര്‍ക്ക് കള്ളം പറയാനാകുമോയെന്നും ആ സ്ഥാനത്തിരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നും കെ.സി. പാലക്കാട്ട് പറഞ്ഞു.
ഇ.പി.ജയരാജന് പോലും കിട്ടാത്ത പരിഗണനയാണ് കേസിന്‍റെ കാര്യത്തില്‍ പി.പി.ദിവ്യയ്ക്ക് ലഭിക്കുന്നതെന്ന് രമേശ് ചെന്നിത്തല. ദിവ്യയെ രക്ഷിക്കാനും അറസ്റ്റ് വൈകിപ്പിക്കാനും മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ടു. എഡിഎമ്മിനെതിരെ വ്യാജ പരാതി നല്‍കിയ പ്രശാന്തിനെതിരെ എന്തുകൊണ്ട് കേസില്ലെന്നും ചെന്നിത്തല ചോദിച്ചു.