kasargod-fire

കാസർകോട് നീലേശ്വരം വീരർകാവ് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ വെടിക്കെട്ട്പുരയ്ക്ക് തീപിടിച്ചു. ഇന്നലെ രാത്രി തെയ്യംകെട്ടലിനിടെയാണ് തീപിടിത്തവും ഉഗ്രശബ്ദത്തോടെ സ്ഫോടനവുമുണ്ടായത്. അപകടത്തില്‍ 154 പേർക്ക് പരുക്കേറ്റെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ മൂന്നുപേരുടെനില ഗുരുതരമാണ്. പരുക്കേറ്റവരെ നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ പരിയാരം മെഡ‍ിക്കല്‍ കോളജ് ആശുപത്രിയിലേക്കും മംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റി. 97 പേര്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നുവെന്നാണ് വിവരം.

പരിയാരം മെഡിക്കല്‍ കോളജിലും കോഴിക്കോട് മിംസ് ആശുപത്രിയിലും ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയത് അനുമതിയില്ലാതെയാണെന്ന സൂചനകളുമുണ്ട്. വെടിക്കെട്ടിന് അനുമതിയില്ലെന്ന് കലക്ടര്‍ കെ. ഇമ്പശേഖരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ വ്യക്തമാക്കി. ക്ഷേത്രം പ്രസിഡന്‍റും സെക്രട്ടറിയുമാണ് കസ്റ്റഡിയിലായത്.

 
ENGLISH SUMMARY:

Fire broke out at the fireworks site in a temple at Kasargod. 136 people were injured.