മലയാള മനോരമ സംഘടിപ്പിക്കുന്ന രാജ്യാന്തര കലാ–സാഹിത്യ– സാംസ്ക്കാരികോത്സവമായ ഹോര്‍ത്തൂസിന്‍റെ ഭാഗമായി ഒരുക്കിയ കൊച്ചി ബിനാലെ പവലിയന്‍ തുറന്നു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ചു. നവംബര്‍ 1 മുതല്‍ 3 വരെ കോഴിക്കോട് കടപ്പുറത്താണ് ഹോര്‍ത്തൂസ് സാഹിത്യോത്സവം അരങ്ങേറുക.
കൊച്ചി ബിനാലെ ഇനി കോഴിക്കോടും. ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തിലുള്ള 44 കലാകാരന്മാര്‍ 300ലധികം കലാവിന്യാസങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മന്ത്രി പിഎ മുഹമ്മദ് റിയാസും മേയര്‍ ബീന ഫിലിപ്പും കലാരൂപങ്ങള്‍ നടന്ന് കണ്ടു.
നേരെ മനോരമ പവലിയനിലേയ്ക്ക്. ചരിത്ര നിമിഷങ്ങളിലേയ്ക്ക് തിരിഞ്ഞുനോക്കാനുള്ള അവസരമാണിത്. എട്ട് വേദികളിലായി 130ലേറെ സെഷനുകളിലായാണ് ഹോര്‍ത്തൂസ് സാഹിത്യോത്സവം നടക്കുക.
31ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹോര്‍ത്തൂസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷി, തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ എന്നിവര്‍ അതിഥികളായെത്തും. ഹോര്‍ത്തൂസ് അക്ഷരപ്രയാണ ജാഥ ജില്ലയില്‍ തുടരുകയാണ്.