വടക്കഞ്ചേരി നീലിപ്പാറയ്ക്കു സമീപം കാറിടിച്ച് രണ്ടു വിദ്യാർത്ഥികൾ മരിച്ച സംഭവം അത്യന്തം ദുഖകരമാണെന്നും ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി. ട്വന്റി ഫോർ വാർത്താ സംഘം സഞ്ചരിച്ച കാറാണ് ഇടിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുമായും ജില്ലാ പോലീസ് മേധാവിയുമായും സംസാരിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
തൃശൂർ- പാലക്കാട് ദേശീയപാതയിൽ വാണിയമ്പാറ നീലിപ്പാറയില്‍ വെച്ചാണ് അപകടമുണ്ടായത്. പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് നിസാം ഇക്ബാൽ, മുഹമ്മദ് റോഷൻ എന്നിവരാണ് മരിച്ചത്.
മരിച്ച രണ്ട് വിദ്യാര്‍ഥികളും മേരി മാതാ ഹയർ സെക്കന്‍ഡറി സ്കൂൾ വിദ്യാർഥികളും വടക്കാഞ്ചേരി അഞ്ചുമൂർത്തി മംഗലം സ്വദേശികളുമാണ്. വാഹനം നിയന്ത്രണം വിട്ട് വിദ്യാർഥികളെ ഇടിക്കുകയായിരുന്നു.